ganga

കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് 52 ഗ്രാം കഞ്ചാവുമായി ആലപ്പുഴ പാതിരപ്പള്ളി പൂങ്കാവ് പുതുവൽ വടക്കേവീട്ടിൽ വി.എ. പ്രദീപി(24 ) നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ നിന്ന് ഇടപ്പള്ളിയിൽ വന്ന് രണ്ടും മൂന്നും ദിവസം തങ്ങി കഞ്ചാവ് വിറ്റ് മടങ്ങുകയാണ് പതിവ്. ചെറുപൊതികളാക്കി 500 രൂപയ്ക്ക് വിൽക്കുകയാണ് രീതി. സി.ഐ. അൻവർ അൻവർ സാദത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.