പറവൂർ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പറവൂർ നഗരത്തിൽ പൊലീസ് പരിശോധന കർശനമാക്കി. ബാരിക്കോഡുകൾ സ്ഥാപിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞുനിർത്തിയാണ് പരിശോധന. സത്യപ്രസ്താവന കൈവശം ഇല്ലാത്തവരെ തിരിച്ചുവിടുകയാണ്. അനാവശ്യ യാത്രകൾ അനുവദിക്കരുതെന്ന് പൊലീസിന് കർശനനിർദ്ദേശമുണ്ട്. പറവൂർ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും കൊവിഡ് വ്യാപനം രൂക്ഷമായതോടെ അടച്ചുപൂട്ടിയ നിലയിലാണ്. പറവൂർ നഗരസഭ മാത്രമാണ് ഇനി അടക്കാനുള്ളത്. നഗരസഭയിലും വ്യാപനം കുടുകയാണ്. വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്നതിന് നിയന്ത്രണവും സമയപരിധിയും ഏർപ്പെടുത്തിയിട്ടുള്ളതിനാൽ നഗരത്തിൽ പൊതുവേ തിരക്ക് കുറവാണ്.