കുറുപ്പംപടി: എറണാകുളം ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസിന് വിധേയരാകുന്ന ഡയാലിസിസ് രോഗിക്ക് വർഷത്തിൽ 48000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ അതാത് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് നൽകേണ്ടത്. മേയ് പത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അറിയിച്ചു.