അങ്കമാലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അങ്കമാലി നഗരസഭയുടേയും താലൂക്ക് ആശുപത്രിയുടേയും നേതൃത്വത്തിൽ ഡോമിസിലിയറി കെയർ സെന്ററിന്റെ പ്രവർത്തനം തുടങ്ങി. ക്വാറന്റെയിൻ സൗകര്യങ്ങൾ വീട്ടിൽ ലഭ്യമല്ലാത്ത കൊവിഡ് രോഗികളുടെ പരിചരണത്തിനായാണ് സെന്റർ. ഡോൺബോസ്‌കോ സ്‌കൂളിൽ സജ്ജീകരിച്ച ഡോമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറക്കൽ, ലിസി പോളി, മുൻ ചെയർമാൻമാരായ അഡ്വ. ഷീയോ പോൾ, ബെന്നി മൂഞ്ഞേലി, ഡോ. ബിന്ദു, ഡോ. അഖില, ഫാ. മാർട്ടിൻ, ഫാ. ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.