pic
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ചക്കരയ്ക്കമേളത്ത് സി.പി. ശങ്കരന്റെ മക്കളായ പ്രേമനും അയ്യപ്പനും ചേർന്ന് നിയുക്ത എം.എൽ.എ ആന്റണി ജോണിന് തുക കൈമാറുന്നു

കോതമംഗലം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ്‌ അംഗവുമായിരുന്ന ചക്കരയ്ക്കമേളത്ത് സി.പി. ശങ്കരന്റെ മരണാന്തര 40-ാം ദിന ചടങ്ങിന്റെ ആവശ്യത്തിലേക്ക് മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്കായി മക്കളായ പ്രേമനും അയ്യപ്പനും ചേർന്ന് നിയുക്ത എം.എൽ.എ ആന്റണി ജോണിന് കൈമാറി. കെ.ബി. അൻസാർ, പി.കെ. രാജേഷ്, ജയകുമാർ, കുടുംബാംഗങ്ങളായ വത്സല, ശ്യാമള, വനജ, സജി, വിജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.