> അങ്കമാലി: കറുകുറ്റി ദേശീയ വായനശാല ലൈബ്രറി കൗൺസിലിന്റെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി. വായനാശാല പ്രസിഡന്റ് കെ. ഗോപി 50,000 രൂപയുടെ ചെക്ക് താലൂക്ക് സെക്രട്ടറി വി.കെ. ഷാജിക്ക് കൈമാറി. സെക്രട്ടറി ഹരിപ്രസാദ്, മുൻ പ്രസിഡന്റ് ഡോ. കെ.കെ. വേലായുധൻ, സ്‌കറിയ പൈനാടത്ത്, ലൈബ്രേറിയൻ ഫൽഗുണൻ, താലൂക്ക് ജോ.സെക്രട്ടറി കെ.പി. റെജീഷ് എന്നിവർ സന്നിഹിതരായിരുന്നു.