കളമശേരി: കളമശേരിയിയിലെ സ്വകാര്യബാങ്കിൽ മോഷണശ്രമം. പൊലീസും ബാങ്ക് അധികൃതരും എത്തി നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി.നോർത്ത് കളമശേരി അപ്പോളോ ടയേഴ്സിന് എതിർവശമുള്ള കോർഡിയൽ ഗ്രാമീൺ നിധി ബാങ്കിലാണ് മോഷണശ്രമമുണ്ടായത്.ഇന്നലെ പുലർച്ചെ 12.30ഓടെയാണ് സംഭവം. ഷട്ടർ പൂട്ടും അകത്തെ ഗ്ലാസ് ഡോറിന്റെ ലോക്കും തകർത്താണ് മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തീപ്പെട്ടി ഉരച്ച് ബാങ്കിനകം മുഴുവൻ പരതുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു.മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.