red-cross
റെഡ് ക്രോസ് കോലഞ്ചേരി യൂണിറ്റ് പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നു

കോലഞ്ചേരി: ആരോഗ്യ പ്രവർത്തകർക്ക് റെഡ് ക്രോസിന്റെ കൈത്താങ്ങ്. കോലഞ്ചേരി യൂണി​റ്റ് പൂതൃക്ക പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ആയിരം സർജിക്കൽ, നൂ​റ്റമ്പത് എൻ 95 മാസ്‌കുകൾ, ആയിരം ഗ്ലൗസ്, സാനി​റ്റൈസർ തുടങ്ങിയവയാണ് കൈമാറിയത്. യൂണി​റ്റ് ചെയർമാൻ രഞ്ജിത് പോളിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ ജെയിംസ് പാറേക്കാട്ടിൽ, ബിനോയ് ടി. ബേബി, പോൾസൺ പാലക്കാട്ട്, എവിൻ ടി.ജേക്കബ്, ബിന്ദു രഞ്ജിത് എന്നിവർ ചേർന്ന് ഡോ. ആദർശ് രാധാകൃഷ്ണന് കൈമാറി. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജീവ് സംബന്ധിച്ചു. പുത്തൻകുരിശ് പൊലീസിനും മാസ്‌കുകൾ നൽകി.