11

തൃക്കാക്കര: വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റിയും,ബ്ലോക്ക് -യുണിറ്റ് കമ്മറ്റികളും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയുടെ ആദ്യ ഗഡുവായ 15 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എസ്.സുഹാസിന് കൈമാറി.സംസ്ഥാന സെക്രട്ടറി സി.ടി ഉലഹന്നാൻ, ജില്ലാ സെക്രട്ടറി കെ.മോഹനൻ,ജില്ലാ ട്രഷറർ സി.കെ ഗിരി എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടർക്ക് ചെക്ക് കൈമാറിയത്.25 ലക്ഷം രൂപ നൽകാനായിരുന്നു തീരുമാനം.എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് മുഴുവൻ തുകയും നൽകാൻ സാധിക്കാഞ്ഞതെന്ന് ജില്ലാ സെക്രട്ടറി കെ.മോഹനൻ പറഞ്ഞു.