കൊച്ചി: കൊവിഡ് വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന ബോബിൾ കീബോർഡ് അപ്ലിക്കേഷൻ സജ്ജമായി. നിർമ്മിതബുദ്ധി അധിഷ്ഠിത സ്റ്റാർട്ടപ്പായ ബോബിൾ എ.ഐയാണ് കൊവിഡ് 19 റിസോഴ്‌സസ് എന്ന സേവനം ലഭ്യമാക്കുന്നത്. ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള ബോബിൾ ഇൻഡിക് കീബോർഡ് അപ്ലിക്കേഷനിൽ കൊവിഡ് 19 റിസോഴ്‌സസ് എന്ന ഷോർട് കീ വഴി ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത, ഐ.സി.യു കിടക്കകൾ, വെന്റിലേറ്ററുകൾ, റെംഡെസിവിർ മെഡിസിൻ, പ്ലാസ്മ ദാതാക്കൾ തുടങ്ങിയ രാജ്യത്തുടനീളമുള്ള വിവരങ്ങൽ തത്സമയം ലഭിക്കും. മലയാളം ഉൾപ്പെടെ 120ല ധികം ഭാഷകളിലുള്ള കീബോർഡുകളിൽ സേവനം ലഭ്യമാകും. കൊവിഡിന്റെ രണ്ടാംവരവ് ശക്തമായതോടെ ജനങ്ങൾക്ക് വ്യക്തവും വിശ്വാസനീയവുമായ വിവരങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് ബൊബിൾ എ.ഐ സ്ഥാപകനും സി.ഇ.ഒയുമായ അങ്കിത് പ്രസാദ് പറഞ്ഞു.