accuse

തൃപ്പൂണിത്തുറ: വീട്ടിൽ ചാരായം വാറ്റി വൽപ്പന നടത്തിയതിന് വട്ടപ്പാറ കൈപ്പട്ടൂർ കാരോട് വീട്ടിൽ എം.എസ്. അഭിലാഷിനെ (41) തൃപ്പൂണിത്തുറ എക്സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൈപ്പട്ടൂർ നാഗരാജ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. 5 ലിറ്റർ ചാരായം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്‌ഡിൽ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസിനൊപ്പം പ്രിവന്റീവ് ഓഫീസർ മാനുവൽ, സി.ഇ.ഒ ജ്യോതിഷ്, സെയ്ദ്, ശശി, ഷിജു, റസീന എന്നിവർ പങ്കെടുത്തു. ലോക്ഡൗൺ കാലത്ത് ചാരായവും വ്യജമദ്യവും നിർമ്മിക്കുന്നവരെ പിടിക്കാൻ പ്രത്യേക ഷാഡോസംഘം രൂപീകരിച്ചതായി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അറിയിച്ചു.