കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിന് കീഴിൽ അകനാട് ഹയർസെക്കൻഡറി സ്കൂളിൽ സി.എഫ്.എൽ.ടി.സി ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞവർഷം 17 ലക്ഷം രൂപ ചെലവിൽ അകനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സി.എഫ്.എൽ.ടി.സി തുടങ്ങുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കൊവിഡിന്റെ ഒന്നാംതരംഗം പഞ്ചായത്തിൽ കാര്യമായി ബാധിക്കാത്തതിനാൽ സെന്റർ തുറന്നില്ല.
ഇപ്പോൾ കൊവിഡ് വ്യാപനം പഞ്ചായത്തിൽ രൂക്ഷമാണ്. ആശുപത്രികളിൽ
രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മുടക്കുഴ പഞ്ചായത്തിന് കീഴിൽ എത്രയും പെട്ടെന്ന് സെന്റർ തുറക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.