p-rajeev

കളമശേരി: നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നജീബ് വെള്ളയ്ക്കൽ നൽകിയ ആംബുലൻസ് നിയുക്ത കളമശേരി എം.എൽ.എ. പി. രാജീവ് ഫ്ളാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സീമ കണ്ണൻ , ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ്, കൗൺസിലർ റഫീക്ക് മരയ്ക്കാർ, സിനിമാ സംവിധായകൻ സോഹൻലാൽ, സെക്രട്ടറി പി.ആർ.ജയകുമാർ, എച്ച്.ഐ.അനിൽകുമാർ, സൂപ്രണ്ട് വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.