മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആയവന ജീവൻരക്ഷാ സമിതിയുടേയും ഡി.വൈ.എഫ്.ഐ ആയവന മേഖലാ കമ്മിറ്റിയുടേയും നേതൃത്വത്തിൽ നാളെമുതൽ ഭക്ഷണവിതരണം നടത്തും. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും അവശതയനുഭവിക്കുന്നവർക്കും വീടുകളിലാണ് വോളന്റിയർമാർ ഭക്ഷണം എത്തിക്കുക. ആദ്യഘട്ടം രണ്ടുനേരം ഭക്ഷണം നൽകുവാനാണ് തീരുമാനം.

ജീവൻരക്ഷാസമിതിയുടെ ആംബുലൻസ് രോഗികൾക്ക് യാത്രാസൗകര്യമൊരുക്കും.വാഹനം ആവശ്യമുള്ളവർ ആയവന പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുക. സമൂഹ അടുക്കളയിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാം. ഫോൺ: 9447820636,9446209905.