sunilkumar

പെരുമ്പാവൂർ: ചൂടായാൽ പാട്ടുപാടുന്ന റേഡിയോ! ഇതെന്ത് റേഡിയോ എന്ന് ചിന്തിക്കാൻ വരട്ടെ. സംഗതി സത്യമാണ്. ആന്റിക് ഉപകരണങ്ങൾ ശേഖണം ഹോബിയാക്കിയ അങ്കമാലി കറുകുറ്റി സ്വദേശി സുനിൽകുമറിന്റെ കൈവശമാണ് ഈ ചൂടൻ റേഡിയോയുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ റഷ്യൻ താരം ഇപ്പോഴും പെർഫക്ട് ഓക്കെയാണ്.

സിബെക് ഇഫക്ട്
കെറോസൻ കമ്പനിയാണ് ഈ റേഡിയോ വിപണയിൽ ഇറക്കിയത്. 1920 കളിൽ റഷ്യൻ ഗ്രാമങ്ങളിൽ തെർമൽ വൈദ്യുതൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗ്രാമങ്ങളിൽ ഇത്തരം റേഡിയോകളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്.വിളക്കിന് മുകളിൽ ഘടിപ്പിച്ചിട്ടുളള തെർമോ കപ്പിൾസ് ചൂടാക്കി തണുപ്പിക്കുമ്പോൾ ഉണ്ടാകുന്ന കറന്റാണ് റേഡിയോ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇതിനെ ''സിബെക് ഇഫക്ട്'' എന്നാണ് അറിയപ്പെടുന്നത്. 1821-കളിലാണ് സിബെക് ഇഫക്ട് കണ്ടു പിടിച്ചത്. ഈ വിളക്കിനും വിളക്കിൽ ഉപയോഗിക്കുന്ന ചിമ്മിനിക്കും പ്രത്യേകതയുള്ളതാണ്.

വെറൈറ്രി കളക്ഷൻ

ആന്റിക് വസ്തുക്കളും ഉപകരണങ്ങളും ശേഖരിക്കുന്ന നിരവധിപ്പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ സുനിൽകുമാർ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്.മണ്ണെണ്ണയിൽ പ്രവ‌ർത്തിക്കുന്ന ഉപകരണങ്ങളാണ് കൂടുതുലും ശേഖരിക്കുന്നത്. ശ്രീലങ്ക, നേപ്പാൾ, എന്നിവിടങ്ങളിൽ നിരവധി ഉപകരണങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടവയാണ് ഇവയെല്ലാം. ഉത്പാദനം നിലച്ച് പോയതും കാലഹരണപ്പെട്ടതുമായ ഇവയെല്ലാം വർക്കിംഗ് കണ്ടീഷനാക്കി എടുക്കുക എന്നത് ശ്രമകരമായ ജോലിയാണെന്ന് അനിൽകുമാ‌ർ പറഞ്ഞു. മികച്ച പുല്ലാങ്കുഴൽ കലാകാരൻ കൂടിയാണ് സുനിൽകുമാ‌ർ.