housing
മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം വാക്സിൻ ചലഞ്ചിലേക്കുള്ള ഒരു ലക്ഷം രൂപ കേരള ബാങ്ക് ചെയർമാൻ . ഗോപി കോട്ടമുറിക്കൽ സംഘം പ്രസിഡന്റ് കെ.എ. നവാസിൽ നിന്ന് ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: സംസ്ഥാനത്തെ സഹകരണപ്രസ്ഥാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 200 കോടി രൂപ സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം ആദ്യ ഗഡുവായി ഒരുലക്ഷംരൂപ നൽകി. പ്രളയദുരിത്വാശ്വാസനിധിയിലേക്ക് സംഘം നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. ബാങ്കിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സംഘം പ്രസിഡന്റ് കെ.എ. നവാസിൽനിന്ന് തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. പ്രസന്നകുമാരി ഗോപി കോട്ടമുറിക്കലിനെ സ്വീകരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ജി. സത്യൻ, പി.എ. അനിൽകുമാർ, കെ.എ. സനീർ, റോയി പോൾ, ഷീനോബി ശ്രീധരൻ എന്നിവർ പങ്കെടുത്തു.