cusat

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ഡിപ്പാർട്ട്മെന്റ് ഒഫ് ഷിപ്പ് ടെക്‌നോളജി മുൻ വിദ്യാർത്ഥി യശ്വന്ത് ആർ. കമ്മത്ത് ലണ്ടൻ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് നേവൽ ആർക്കിടെക്റ്റ്‌സിന്റെ (റിന) അന്താരാഷ്ട്ര കൗൺസിൽ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് യശ്വന്ത്. ഏഷ്യ മേഖലയെ പ്രതിനിധീകരിക്കുന്ന യശ്വന്ത് 2019 മുതൽ ജപ്പാനിലെ ഓഷിമ ഷിപ്പ്‌യാർഡിൽ എൻജിനിയറാണ്.