കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിന് കീഴിൽ കുറുപ്പംപടി ഡയറ്റ് സ്കൂളിൽ ആരംഭിക്കുന്ന ഡൊമിസിലയറി കെയർ സെന്ററിന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയുംവനിതാ കമ്മിറ്റിയും ചേർന്ന് 20 ഫാനുകൾ നൽകി.പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വൈസ് പ്രസിഡന്റ് ദീപ ജോയ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ആരോഗ്യസ്ഥിരംസമിതി ചെയർമാൻ വി.ജി. പ്രകാശ്, ഫെബിൻ കുര്യാക്കോസ്, കെ.കെ. മാത്യുകുഞ്ഞ്, സജി പടയാട്ടിൽ,ജെ.എസ്. ജ്യോതി, കെ.ജി.ഒ.എ ഭാരവാഹികളായ എൻ. രവികുമാർ , ശ്രീകുമാരി എന്നിവർ പങ്കെടുത്തു.