anwar-sadath
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കൊവിഡ് രോഗികൾക്കായി അകപ്പറമ്പ് ബഡ്‌സ് സ്‌കൂളിൽ ആരംഭിച്ച ക്വാറന്റെയിൻ സെന്റർ നിയുക്ത എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കൊവിഡ് രോഗികൾക്കായി അകപ്പറമ്പ് ബഡ്‌സ് സ്‌കൂളിൽ ആരംഭിച്ച ക്വാറന്റെയിൻ സെന്റർ നിയുക്ത എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ആനി കുഞ്ഞുമോൻ, സന്ധ്യ നാരായണപിള്ള, ബിജി സുരേഷ്, ആന്റണി കൈയ്യാല, ജെസി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

സെന്ററിൽ രണ്ട് സ്റ്റാഫ് നഴ്‌സുമാരെയും പരിശീലനം ലഭിച്ചിട്ടുള്ള രണ്ട് വാളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. ഓക്‌സിജൻ സൗകര്യവും ലഭ്യമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സിയാൽ കൺവെൻഷൻ സെന്ററിൽ സി.എഫ്.എൽ.ടി.സിയും പ്രവർത്തിക്കുന്നുണ്ട്.