ആലുവ: കൊവിഡ് കാലത്തെ കഷ്ടതകൾക്കിടയിൽ ഡയാലിസിസ് രോഗികൾക്ക് സാന്ത്വനവുമായി ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ അംഗം റൈജ അമീർ. ചൂർണിക്കര - എടത്തല പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പാലിയേറ്റിവ് കെയർ യൂണിറ്റുകൾക്കാണ് തനിക്കുള്ള ഒാണറേറിയം തുക സഹായമായി നൽകിയത്.
ഒരു ഡയാലിസിസിന് ആയിരംരൂപവീതം വർഷം 48,000രൂപ നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതി കൂടാതെയാണ് ഈ സഹായം. തുക നിർദ്ധനരായ രോഗികൾക്ക് മരുന്ന് വാങ്ങാനായാണ് ഉപയോഗിക്കുക. ചൂർണിക്കര പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോ. നിഷയ്ക്ക് തുക കൈമാറി. പഞ്ചായത്തംഗം വിനീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, നഴ്‌സ് റെജിന, സിദ്ധീഖ്, അബ്ബാസ് എന്നിവർ പങ്കെടുത്തു. എടത്തല പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോ. ശ്രീരേഖയ്ക്ക് തുക കൈമാറി. എടത്തലയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അസീസ് മൂലയിൽ, സുധീർ മീന്ത്രയ്ക്കൽ, പഞ്ചായത്തംഗം സുമയ്യ സത്താർ, നേഴ്‌സ് സിനി, കെ.കെ. സത്താർ എന്നിവർ പങ്കെടുത്തു.