കൂത്താട്ടുകുളം: നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണ് സഹായഹസ്തവുമായി മറുനാടൻ മലയാളിയായ വീട്ടമ്മ. രാജസ്ഥാനിൽ ജോലിചെയ്യുന്ന രാമപുരം കവല മഞ്ഞക്കരയിൽ ലീലാമണിയാണ് മാതൃകയായത്. അയച്ചുകൊടുത്ത ഒരു ലക്ഷം രൂപയുടെ ചെക്ക് സഹോദരി എ.പി. തങ്കമ്മ, സഹോദരീ പുത്രൻ എം.ആർ. മനോജ്കുമാർ എന്നിവർ ചേർന്ന് കൈമാറി. മുനിസിപ്പൽ ചെയർപേഴ്സൺ വിജയാശിവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്കും ആവശ്യപ്പെടുന്ന മറ്റുള്ളവർക്കും നഗരസഭ ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന അടുക്കളയിൽനിന്ന് സൗജന്യഭക്ഷണം നൽകുന്നുണ്ട്.