vaccination

കൊച്ചി: വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

കണ്ടെയ്ൻമെന്റ് സോണി​ൽ

1. ആശുപത്രികളി​ൽ മാത്രം. ഇത് മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാണെങ്കിൽ സമീപത്തെ ഔട്ട്‌റീച്ച് കേന്ദ്രത്തിൽ.

2. വാർഡ് അംഗം, ആശ വർക്കർ, ഫീൽഡ് സ്റ്റാഫ്, ഹെൽത്ത് വൊളന്റിയർ, പാലിയേറ്റീവ് നഴ്‌സ് എന്നിവരാണ് വാക്‌സിനെടുക്കാനുള്ളവരെ കൊണ്ടുവരേണ്ടത്. നിശ്ചിത സമയത്ത് കേന്ദ്രത്തിലെത്തി വാക്‌സിനെടുത്ത് മടങ്ങണം.

3.നേരിട്ടെത്തി രജിസ്‌ട്രേഷനോ സ്‌പോട്ട് അലോട്ട്‌മെന്റോ ഇല്ല.

4.സെക്കൻഡ് ഡോസ് എടുക്കാനുള്ളവർക്കാണ് മുൻഗണന. ഇതിൽ തന്നെ ആദ്യ ഡോസ് എടുത്ത് 55 ദിവസത്തിനു മുകളിലുള്ളവർക്കാണ് ആദ്യ പരിഗണന. പി​ന്നീട് ആദ്യ ഡോസ് എടുക്കാത്ത മുതിർന്ന പൗരന്മാരെ.

കണ്ടെയ്ൻമെന്റ് സോണിന് പുറത്ത്

കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് വാക്‌സിനേഷൻ

കോവാക്‌സിൻ

സ്വകാര്യ ആശുപത്രികളിൽ കോവാക്‌സിൻ ആദ്യ ഡോസ് എടുത്തിട്ടുള്ളവർ രണ്ടാം ഡോസിനായി ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും ഇടപ്പള്ളി ഫാമിലി ഹെൽത്ത് സെന്ററിൽ എത്തണം.

പ്രധാന താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രി മുവാറ്റുപുഴ, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ 15 മുതൽ എല്ലാ ശനിയാഴ്ചയും വാക്‌സിൻ ലഭിക്കുന്നതാണ്.

• ഓൺ​ലൈൻ രജി​സ്ട്രഷൻ ഉടനി​ല്ല

ജില്ലയിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് വാക്നിനേഷൻ നോഡൽ ഓഫീസർ ഡോ.എം.ജി.ശിവദാസ് പറഞ്ഞു.