ആലുവ: കൊവിഡ് വ്യാപനത്തെത്തുടർന്ന് കീഴ്മാട് ഗ്രാമപഞ്ചായത്തിൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ആരംഭിച്ച ഡി.സി.സി നിയുക്ത എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്‌നേഹ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജ പുളിക്കൽ, ലിസി സെബാസ്റ്റ്യൺ, ഡോ.കെ. അംബിക, ആബിദ അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.
100 പേർക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ കാന്റീൻ വഴി രോഗികൾക്കായി ഭക്ഷവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡി.സി.സിയിൽ ഡേറ്റാ എൻട്രി ജോലികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും ജീവനക്കാരെയും നിയമിച്ചു. ആംബുലൻസുമുണ്ട്. പഞ്ചായത്തിൽ 533 രോഗബാധിതരാണ് നിലവിലുള്ളത്. രണ്ടാം ഡോസ് വാക്‌സിനേഷനും ആരംഭിച്ചു.