food
കാലടി ഫാർമേഴ്സ് ബാങ്ക് കൊവിഡ് കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണ വാഹനം ബാങ്ക് പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കാലടി: കാലടി ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി. അരി ഉൾപ്പെടെ പത്തോളം പലചരക്ക് സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ വിതരണവാഹനം ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ. ചുമ്മാർ, കെ.ജി. സുരേഷ്, പി.കെ. കുഞ്ഞപ്പൻ, ബേബി കാക്കശേരി, കെ.ഡി. ജോസഫ്, ബിന്ദു ബാബു, കെ.സി..ജോയി, ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ പങ്കെടുത്തു.