വൈപ്പിൻ: കൊവിഡ് പ്രതിരോധപ്രവർത്തനവുമായി ബന്ധപ്പെട്ട് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളി ചെറുവൈപ്പിൽ ആരംഭിക്കുന്ന സി.എഫ്.എൽ.ടി.സിയിലേക്ക് ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റൻഡ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ 11ന് രാവിലെ11ന് നടത്തുന്ന ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.