strike

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ എഫ്.എൽ.ടി.സി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റേയും പ്രതിപക്ഷ അംഗങ്ങളുടേയും നേതൃത്വത്തിൽ പഞ്ചായത്ത് ഗേറ്റിൽ കയർകെട്ടി സമരം ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും എഫ്.എൽ.ടി.സി തുറക്കാൻ വൈകുകയാണെന്ന് യൂത്ത്കോൺഗ്രസ് ആരോപിച്ചു. ലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ, സാധാരണ കൂലിപ്പണിക്കാർ എന്നിവർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജില്ലാ കോൺഗ്രസ് നേതാവും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രാജു.പി. നായർ ആവശ്യപ്പെട്ടു.സി.ബി.എസ്.സി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നുണ്ട്. ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിപിക്കാതെ മാറ്റി നിർത്തുകയാണ്. രാജു.പി.നായർ ആരോപിച്ചു.കിറ്റുകൾക്കൊപ്പം നിത്യ ചിലവിനായുള്ള തുകയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ലാക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാദ്ധ്യമത്തിലെ കുറിപ്പിനു താഴെ കിറ്റിനൊപ്പം ഒരു മുഴം കയറും കൂടി നൽകണമെന്ന് രാജു. പി.നായർ കമന്റ് ചെയ്തിരുന്നു.തൊട്ടുപിന്നാലെ വീട്ടുപടിക്കൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കയർ എത്തിച്ചു നൽകുകയും ചെയ്തിരുന്നു.ഇതിന്റെ പ്രതിഷേധിച്ചുകൂടിയായിരു ഗേറ്രിൽ കയർ കെട്ടി സമരം നടത്തിയത്.തിങ്കളാഴ്ച സി.എഫ്.എൽ.ടി.സി ആരംഭിക്കുമെന്ന് പഞ്ചായത്തത് അറിയിച്ചു.കൊവിഡ് നിയമ ലംഘനത്തിന് സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു.