കളമശേരി: നഗരസഭയിൽ ഡൊമിസിലി കെയർ സെന്റ ആരംഭിക്കുന്നതിന് ന്യൂ വാൽസ് ഗേൾസ് ഹോസ്റ്റലിലെ 55 മുറികൾ സജ്ജീകരിച്ചു. ചെറിയ രോഗലക്ഷണം മാത്രമുള്ള 150 രോഗികളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയതായി ചെയർപേഴ്‌സൺ സീമാ കണ്ണൻ അറിയിച്ചു.കൊവിഡ് പ്രവർത്തനങ്ങൾക്കായി ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ഓക്സിജൻ ഹെൽപ്പ് ഡെസ്ക് ചാർജ് ഓഫീസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവരടങ്ങുന്ന നഗരസഭാതല വാർ റൂം തയ്യാറാക്കി . നമ്പർ 80 750 23655