പിറവം: കൊവിഡ് ബാധിതരായി ദുരിതമനുഭവിക്കുന്ന പിറവം നഗരസഭയിലെ ആളുകൾക്ക് പിറവം യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയുടെ സഹായം. ഇടവകയിലെ കുടുംബയൂണിറ്റുകളുടെ സഹകരണത്തോടെയാണ് എൺപതോളം കുടുംബങ്ങൾക്കുള്ള പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങുന്ന കിറ്റുകൾ നൽകിയതെന്ന് ഫാ. വർഗീസ് പനച്ചിയിൽ പറഞ്ഞു. പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി. ഫാ.വർഗീസ് പനച്ചിയിൽ, ഫാ.റെജി വർഗീസ് കച്ചേരിക്കുഴിയിൽ, ഫാ. റോഷൻ തച്ചേത്തിൽ, ഫാ.എൽദോ പ്ലാപ്പിള്ളിൽ, കൗൺസിലർമാരായ വത്സല വർഗീസ്, ഷെബി ബിജു, ട്രസ്റ്റിമാരായ ബേബി ആലിങ്കൽ, ബേബി കിഴക്കേക്കര, എൽദോ കാരാമ്മേൽ, ജോയി വാക്കാനയിൽ തുടങ്ങിയവർ സംബന്ധിച്ചു.