മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിൽ 50 ലക്ഷം രൂപ മുടക്കി ആരംഭിച്ച ഡോമിസിലിയറി കെയർ സെന്റർ പൊളിച്ച് നീക്കിയതിലും എഫ്.എൽ.ടി.സി സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആരക്കുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയായിരുന്നു പ്രതിഷേധം. സി.പി.എം ആരക്കുഴ ലോക്കൽ സെക്രട്ടറി അഡ്വ. സാബു ജോസഫ് ചാലിൽ ഉദ്ഘാടനം ചെയ്തു. ഫെബിൻ പി. മൂസ, പി.എം അഖിൽ,ലിന്റോ ജോർജ് എന്നിവർ സംസാരിച്ചു.