മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ഡോമിസിലിയറി കെയർ സെന്ററിന്റെ ആവശ്യങ്ങൾക്ക് മാറാടി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് വാഹനം സൗജന്യമായി നൽകും. ബാങ്കിന്റെ പ്രവർത്തന പരിധിയിലെ നിർദ്ധന രോഗികൾക്ക് ഇപ്പോൾ സൗജന്യമായി ആംബുലൻസ് സേവനം ബാങ്ക് നൽകുന്നുണ്ടെന്ന് പ്രസിഡന്റ് കെ.വൈ. മനോജ്‌ പറഞ്ഞു.