കൊച്ചി: സിം കാർഡ് ഡീലേഴ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകണമെന്ന് ജനറൽ സെക്രട്ടറി ഷാജി എ.എച്ച് ആവശ്യപ്പെട്ടു. പൊതു സമൂഹത്തിൽ നിരന്തരം അടുത്ത് ഇടപഴകുന്ന സിം കാർഡ് വ്യാപാരികളെ സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.ജെ. അൻസാർ, വൈസ് പ്രസിഡന്റ് അഭിലാഷ് എൻ.എ, സെക്രട്ടറി അനീബി അലി, ട്രഷറർ അഖിൽ, ജോയിന്റ് കൺവീനർമാരായ യൂനുസ്, ഷാനവാസ് ജിഹാദ്, ഫിറോസ് എന്നിവർ പങ്കെടുത്തു.