വൈപ്പിൻ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വൈപ്പിനിൽ രോഗബാധിതരുടെ എണ്ണം ഇന്നലെ 3806 ആയി ഉയർന്നു. പള്ളിപ്പുറം 101, എളങ്കുന്നപ്പുഴ 68, എടവനക്കാട് 45, ഞാറക്കൽ 43, നായരമ്പലം 14, കുഴുപ്പിള്ളി 11 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ ഇന്നലെ രോഗബാധിതരായത്. ഇതോടെ പള്ളിപ്പുറം1307, എളങ്കുന്നപ്പുഴ 1096, എടവനക്കാട് 339, ഞാറക്കൽ 547, നായരമ്പലം 378, കുഴുപ്പിള്ളി 139 എന്നിങ്ങനെയാണ് നിലവിലെകൊവിഡ് ബാധിതർ.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂളിലും ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലുംഡൊമിസിലിയറി കെയർ സെന്ററുകൾ പ്രവർത്തനമാരംഭിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി, ചെറുവൈപ്പ് കമ്യൂണിറ്റി ഹാളിൽ സി.എഫ്.എൽ.ടി.സി ഉടനെ തുറക്കും.