പിറവം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രണ്ടാം വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഫീസിന് മുന്നിൽ ദീപം തെളിച്ചു. നഗരസഭാ വൈസ് ചെയർമാനും ഏരിയാകമ്മിറ്റി അംഗവുമായ കെ.പി. സലിം, സി.കെ. പ്രകാശ്, സോമൻ വല്ലയിൽ കൗൺസിലർ ഗിരീഷ്‌കുമാർ, ആൽബിൻ ആൻഡ്രൂസ്, അരുൺ ഹരിദാസ്, വൈശാഖൻ തുടങ്ങിയവർ പങ്കെടുത്തു.