കൊച്ചി: കൊവിഡ് പടരുന്ന സാഹചര്യത്തിൽ ആവശ്യം വന്നാൽ ദേവാലയങ്ങൾ അടച്ചിടാൻ യാക്കോബായ സുറിയാനിസഭ തീരുമാനിച്ചു. ഞായറാഴ്ചകളിൽ മാത്രം വിശ്വാസികളില്ലാതെ വൈദികനും ശുശ്രൂഷകനും മാത്രം കുർബാന അർപ്പിക്കും.

പ്രധാന നിർദേശങ്ങൾ

• ഇടദിവസങ്ങളിൽ ദേവാലയങ്ങളിൽ ആരാധന ഒഴിവാക്കണം

മരണാനന്തര ചടങ്ങുകളും വിവാഹങ്ങളും പ്രോട്ടോക്കോൾ പാലിച്ച് മാത്രം

• യാത്രകൾ ഒഴിവാക്കാൻ വൈദികർ അടുത്ത ദേവാലയങ്ങളിൽ ശുശ്രൂഷ നടത്തണം. ദേവാലയങ്ങൾ മാറാൻ കഴിയില്ലെങ്കിൽ താമസിച്ച് നടത്തണം

• രോഗലക്ഷണങ്ങളുള്ള വൈദികർ ശുശ്രൂഷകളിൽ പങ്കെടുക്കരുത്

• സർക്കാർ ആവശ്യപ്പെട്ടാൽ ദേവാലയങ്ങളോട് ചേർന്ന സംവിധാനങ്ങൾ കൊവിഡ് പ്രതിരോധത്തിന് വിട്ടുകൊടുക്കണം

•സഭാസംഘടനകൾ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകണം

• ദേവാലയങ്ങൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ലൈൻ ഒരുക്കണം

• ആവശ്യവസ്തുക്കളും മരുന്നും ആവശ്യക്കാർക്ക് എത്തിച്ചുനൽകണം

• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനകൾ നൽകണം