കൊച്ചി: കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൊബൈൽ ആർ.ടി-പി.സി.ആർ ലാബുകൾ തുടങ്ങുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ നിശ്ചിത സ്ഥലങ്ങളിൽ എത്തി സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റ് നടത്തുന്ന രീതിയാണ് പരിഗണിക്കുന്നത്. ഇങ്ങനെ മൊബൈൽ യൂണിറ്റുകൾ വഴി ടെസ്റ്റ് നടത്തുന്നതിന് 448.20 രൂപയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ആർ.ടി-പി.സി.ആർ നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സീനിയർ ഗവ. പ്ളീഡർ പി. നാരായണൻ സ്റ്റേറ്റ്മെന്റ് നൽകിയത്.