ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ രണ്ടാംഘട്ട വാക്‌സിൻ വിതരണം ആരംഭിക്കും. ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച് 55 ദിവസങ്ങൾ കഴിഞ്ഞവർക്കാണ് പ്രഥമപരിഗണന. പ്രത്യേക അപേക്ഷകൾ പുരിപ്പിച്ച് നൽകുന്നവരെ കുടുംബാരോഗൃകേന്ദ്രത്തിൽനിന്ന് ഫോണിൽ വാക്‌സിൻ സ്വീകരിക്കുന്നതിന് എത്തേണ്ട ദിവസവും സമയവും അറിയിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അറിയിച്ചു.