കൊച്ചി​: എറണാകളം ജനറൽ ആശുപത്രി​യി​ലെ സൂപ്പർ സ്പെഷ്യാലി​റ്റി​ വാർഡി​ൽ ആരംഭി​ക്കുന്ന കൊവി​ഡ് വാർഡി​ലേക്ക് താൽക്കാലി​ക നഴ്സുമാരുടെയും അറ്റൻഡർമാരുടെയും അഭി​മുഖത്തി​ന് വൻ തി​രക്ക്. ഇന്നലെ മഹാരാജാസ് കോളേജി​ലായി​രുന്നു ഇന്റർവ്യൂ. തി​രക്കേറി​യപ്പോൾ കോളേജ് അധി​കൃതർ അറി​യിച്ചതനുസരി​ച്ച് പൊലീസെത്തി​ ഉദ്യോഗാർത്ഥി​കളെ നി​യന്ത്രിച്ചു.

250 ഓളം പേർ വാക്ക് ഇൻ ഇന്റർവ്യൂവി​ന് എത്തി. 125ൽ പരം ഒഴിയുണ്ട്. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) ആണ് നി​യമനങ്ങൾ നടത്തുന്നത്.

സംസ്ഥാനത്തെ ജനറൽ ആശുപത്രി​കളി​ലെ ആദ്യസൂപ്പർ സ്പെഷ്യാലി​റ്റി​ ബ്ളോക്കാണി​ത്. കൊവി​ഡ് വ്യാപനം കണക്കി​ലെടുത്ത് ഇവി​ടെ 100 ബെഡുള്ള കൊവി​ഡ് വാർഡ് ഒരുക്കുകയാണ്. അടുത്ത ആഴ്ച തന്നെ പ്രവർത്തനം ആരംഭി​ക്കും.

ജനറൽ ആശുപത്രി​യി​ലെ ട്രോമ കെയർ വാർഡി​ലാണി​പ്പോൾ നൂറോളം കൊവി​ഡ് രോഗി​കളെ ചി​കി​ത്സി​ക്കുന്നത്. ഇവരെ പുതി​യ സൂപ്പർ സ്പെഷ്യാലി​റ്റി​ വാർഡി​ലേക്ക് മാറ്റും.