പറവൂർ: സ്വർണവും കഞ്ചാവുമായി കാസർകോട് തളങ്കര സ്വദേശി അഹമ്മദ് ഹാഷിമിനെ (22) വടക്കേക്കര പൊലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടി. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 123 ഗ്രാം സ്വർണവും 35 ഗ്രാം കഞ്ചാവും കണ്ടെത്തിയത്. പൊടി രൂപത്തിലാക്കിയ സ്വർണത്തിൽ പ്രത്യേക കെമിക്കൽ ചേർത്ത് ഗർഭനിരോധന ഉറയിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് സ്വർണം നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ജി. സുനിൽ കുമാർ, സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.