പറവൂർ: പെരുവാരം പിഷാരത്ത് വീട്ടിൽ കൃഷ്ണൻകുട്ടി പിള്ളയുടെ മകൻ ഇലത്താള വിദ്വാൻ പെരുവാരം സോമൻ (സോമകുമാർ – 47) നിര്യാതനായി. ഒമ്പത് വർഷം തൃശൂർ പൂരത്തിൽ പങ്കെടുത്തിട്ടുണ്ട്. പെരുവനം പൂരം, ഉത്രാളികാവ് പൂരം, വരവൂർ കാർത്തിക, കാലടി പഞ്ചവാദ്യോത്സവം എന്നിവയ്ക്കു പുറമെ ചോറ്റാനിക്കര, പെരുവാരം, ചേന്ദമംഗലം തുടങ്ങി കേരളത്തിലെ എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. കേരളത്തിന് പുറത്തും ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തു. പെരുവനം കുട്ടൻമാരാരുടെ മേളത്തിലെ പ്രധാനിയും നടൻ ജയറാമിന്റെ മേളത്തിന് സ്ഥിരസാന്നിധ്യവുമായിരുന്നു. പെരുവാരം ക്ഷേത്രം സുവർണമുദ്ര, ചാലക്കുടി മേലൂർ കാലടി ശിവക്ഷേത്രം സുവർണ മുദ്ര തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം നടത്തി. അവിവാഹിതനാണ്.