കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിക്കുന്ന ഡോമിസിലിയറി കൊവിഡ് കെയർ സെന്റർ (ഡി.സി.സി) ഡി.വൈ.എഫ്.ഐ അശമന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചു. കെ.എം.പി കോളേജിലാണ് ആരംഭിക്കുന്നത്. നാൽപതോളം മുറികളും കിച്ചനും ജീവനക്കാർക്ക് വിശ്രമിക്കാൻ ആവശ്യമായ മുറികളും അടങ്ങുന്ന സെന്റർ മുപ്പതോളം പ്രവർത്തകരാണ് വൃത്തിയാക്കിയത്. ഡി.വൈ.എഫ്.ഐ അശമന്നൂർ മേഖലാ കമ്മിറ്റി സെക്രട്ടറി ഇ.എൻ. സജീഷ്, പ്രസിഡന്റ് സി.എസ്. ഷമീർ, ഗ്രാമപഞ്ചായത്തംഗം അജാസ് യൂസഫ്, അജീഷ് എം ആർ, അനൂപ് കെ കെ, ശ്രീജിത്ത് കെ, അഭിജിത് അനിൽ, ഇന്ദു സജി തുടങ്ങിയവർ നേതൃത്വം നൽകി.