മൂവാറ്റുപുഴ: കൊവിഡ് ലക്ഷണം കണ്ടിട്ടും പരിശോധനയ്ക്ക് വിധേയമാകാതെയോ ആരോഗ്യ വകുപ്പിനേയോ ആരോഗ്യപ്രവർത്തകരേയോ ആശാ വർക്കർമാരെയോ വാർഡ് മെമ്പർമാരെയോ അറിയിക്കാതെ വീട്ടിൽ സ്വയം ക്വാറന്റെയിനിലാകുന്നത് വലിയ അപകടം വരുത്തിവെക്കുമെന്ന് പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ ജയശ്രീ ശ്രീധരൻ അറിയിച്ചു. ഗ്രാമീണ മേഖലയിൽ ഇത്തരത്തിൽ കഴിയുന്ന ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പടെ രോഗം മൂർച്ഛിക്കുന്ന സ്ഥിതിവരുമ്പോഴാണ് അപകടാവസ്ഥ ബോദ്ധ്യപ്പെടുക. ഇൗ സമയം സഹായം ആവശ്യപ്പെട്ടാൽ വേഗം ലഭ്യമാകണമെന്നില്ല. ഗ്രാമ, നഗര മേഖലകളിൽ ഇങ്ങനെ കഴിയുന്നവർ ഉണ്ടെങ്കിൽ വാർഡിലെ ആശാവർക്കറെയോ വാർഡുമെമ്പറെയോ അറിയിക്കണം.