അങ്കമാലി: കൊവിഡ് മൂലം ക്വാറന്റെയിനിൽ വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണക്കിറ്റ് നൽകി കറുകുറ്റി സർവീസ് സഹകരണ ബാങ്ക് മാതൃകയായി. 5കിലോ അരി, വെളിച്ചെണ്ണ, 5 കിലോ പച്ചക്കറി എന്നിവ അടങ്ങിയ കിറ്റാണ് വീടുകളിൽ എത്തിച്ചത്. ഭക്ഷ്യക്കിറ്റ് വിതരണവാഹനം ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജോണി മൈപ്പാൻ അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ധന്യ ദിനേശ്, ആലുവ സർക്കിൾ സഹകരണ യൂണിയൻ മെമ്പർ കെ.കെ. ഗോപി, ജോയ് ജോസഫ്, കെ.കെ. മുരളി, ടോണി പറപ്പിള്ളി, കെ.പി. റെജീഷ് എന്നിവർ പങ്കെടുത്തു.