അങ്കമാലി: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ ഡിസ്ട്രിക്ട് അദ്ധ്യാപക സമ്മേളനം ഇന്ന് സൂംമീറ്റിലൂടെ ഓൺലൈനായി നടത്തും. അസോസിയേഷൻ പ്രസിഡന്റ് ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. വർഗീസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും 2020ലെ വാർഷിക പരീക്ഷയിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവരെ അസോസിയോഷൻ എക്‌സിക്യുട്ടീവ് അംഗം പി.വി. ജേക്കബ് അനുമോദിക്കും.