കുറുപ്പംപടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടനാട് സർവീസ് സഹകരണബാങ്ക് 724572 രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി അസി. രജിസ്ട്രാർ എൻ.എ മണിക്ക് തുക കൈമാറി. ബാങ്കിന്റെ വിഹിതവും ഭരണസമിതിയുടെ ഒരുമാസത്തെ സിറ്റിംഗ്ഫീസും ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളവും ചേർത്ത തുകയാണ് കൈമാറിയത്. ഭരണസമിതിഅംഗം ടി.എസ്. സുധീഷ്, സെക്രട്ടറി നീതു ജി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.