mini-lorry

കളമശേരി: നെല്ല് സംഭരണത്തിനായി കാലടിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന മിനി ലോറിക്ക് കൂനംതൈ ഭാഗത്തു വച്ച് തീപിടിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്നവർ പൊള്ളലേൽക്കാതെ രക്ഷപെട്ടു. സമീപത്തുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ പാതാളം ഫയർസ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി.ബി.രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തി തീ പൂർണമായും അണയ്ക്കുകയും വാഹനം വർക്ക്ഷോപ്പിലേക്ക് മാറ്റുകയും ചെയ്തു.