കോതമംഗലം: കൊവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങാവുകയാണ് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം. കൊവിഡ് പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്രയമാവുക എന്നതാണ് ടീമിന്റെ ലക്ഷ്യം. കോട്ടപ്പടി പ്രദേശത്തെ നാനാജാതിമതസ്ഥരായ അൻപതോളം യുവജനങ്ങൾ ടീമിലുണ്ട്.
വീടുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുക, ഡോക്ടറുടെ കുറിപ്പടിയനുസരിച്ചുള്ള മരുന്നുകൾ വീടുകളിൽ എത്തിക്കുക, ആഹാരം പാകംചെയ്യാൻ കഴിയാത്തവർക്ക് പാകംചെയ്ത ഭക്ഷണം എത്തിക്കുക, മാനസികസമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസലിംഗ്, രോഗികളെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ, അത്യാവശ്യ സന്ദർഭങ്ങളിൽ സാമ്പത്തിക സഹായങ്ങൾ, കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയവയാണ് ടീം ചെയ്യുന്നത്.
ടീമിന്റെ സേവനങ്ങൾക്ക് 9567206765, 9847486470, 8848801594, 9747265441 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ.റോബിൻ പടിഞ്ഞാറേകുറ്റ് അറിയിച്ചു.