മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് ആരംഭിച്ചിട്ടുള്ള ഡോമിസിലിയറി കെയർ സെന്ററിലേക്ക് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ കൈമാറി. എല്ലാ ദിവസവും ഇത് തുടരും. മണ്ഡലം സെക്രട്ടറി സോജൻ വർഗീസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോന് ഭക്ഷണക്കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.മെമ്പർമാരായ എബ്രഹാം കെ. പി, ദിഷ ബേസിൽ, ലിസി എൽദോസ്,മോൾസി എൽദോസ്, കെ.എം മാത്തുക്കുട്ടി, യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കന്മാരായ എവിൻ എൽദോസ് ജെറിൻ ജേക്കബ് പോൾ, സിബിൻ ജോസഫ്, എബിൻ ജോയ്, സഞ്ജു ജോർജ്, എബി പൊങ്ങണത്തിൽ എന്നിവർ പങ്കെടുത്തു.