കാലടി: കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് തയ്യാറായി നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ യുവനിര അക്ഷരസേന രൂപീകരിച്ച് ആരോഗ്യവകുപ്പിനൊപ്പം ചേർന്നു. അക്ഷരസേനയ്ക്ക് സ്വന്തമായി കാറും നൽകിയാണ് പ്രവർത്തനം സജീവമാക്കിയത്. കൊവിഡ് രോഗികളെ കാറിൽ ആശുപത്രിയിൽ എത്തിക്കുന്ന വിനീത്.പി.ബിയെ നാട്ടുകാരും ലൈബ്രറി പ്രവർത്തകരും അനുമോദിച്ചു. കൊവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷ്യക്കിറ്റ് എത്തിച്ചും അണുനശീകണം നടത്തിയും,വാക്സിൻ ചലഞ്ചിലേക്ക് തുക കണ്ടെത്തിയും അക്ഷരസേന സജീവമായി. വാർഡ് മെമ്പർ ആനിജോസ്, ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ്, സെക്രട്ടറി പി.എസ്.ലൈജു, ഷാമോൻ ഷാജി, അനന്തുരാജ്, ഹരിശങ്കർ എന്നിവർ നേതൃത്വം നൽകുന്നു.