കോതമംഗലം: തെരുവുവിളക്കുകൾ മിഴിയടച്ചതിനെത്തുടർന്ന് നേര്യമംഗലം പട്ടണം ഇരുട്ടിലായി. മാസങ്ങളായി വിളക്കുകൾ തെളിയുന്നില്ലെന്ന് മർച്ചന്റ്സ് അസോസിയേഷൻ പരാതിപ്പെടുന്നു. സർക്കാർ ആശുപത്രിപ്പടിമുതൽ പാലംവരെയുള്ള വഴിവിളക്കുകൾ തെളിക്കണമെന്നാവശ്യപ്പെട്ട് കവളങ്ങാട് പഞ്ചായത്ത്‌ സെക്രട്ടറിക്ക് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പരാതികൊടുത്തു.