help
അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമയ്ക്ക് കാലടി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് വി.കെ. ഡി. തങ്കച്ചൻ പ്രതിരോധകിറ്റ് കൈമാറുന്നു.

കാലടി: കൊവിഡ് രണ്ടാംതരംഗത്തിൽ നാട് അടഞ്ഞുകിടക്കുമ്പോഴാണ് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ അഭ്യർത്ഥന വി.കെ.ഡി തങ്കച്ചൻ ശ്രദ്ധിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കിറ്റുകൾ കുറവുണ്ടെന്ന കാര്യമാണ് മർച്ചന്റ്സ് അസോസിയേഷൻ കാലടി മേഖല പ്രസിഡന്റുകൂടിയായ തങ്കച്ചന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രമുഖ പച്ചക്കറി വ്യാപാരിയാണ്.

കൊവിഡ് വ്യാപനത്തിൽ വ്യാപാരമേഖല തളർന്നുകിടക്കുമ്പോഴും തളരാത്ത മനസും സഹായ ഹസ്തവുമായി തങ്കച്ചൻ ആശുപത്രിയിൽ എത്തി. മാസ്‌ക്, പി.പി.ഇ കിറ്റ്, ഓക്സിമീറ്റർ, ഗ്ലൗസ് എന്നിവ അടങ്ങിയ ഒരു ലക്ഷം രൂപയോളം വരുന്ന സാധനസാമഗ്രികൾ ആശുപത്രി സൂപ്രണ്ട് ഡോ. നസീമയ്ക്ക് കൈമാറി.

കൊവിഡ് ഒന്നാംഘട്ടത്തിൽ കേരളകൗമുദി കാലടി ബ്യൂറോയുമായി ചേർന്ന് സൗജന്യ പച്ചക്കറിക്കിറ്റ് വിതരണം നടത്തിയും വി.കെ.ഡി തങ്കച്ചൻ ശ്രദ്ധേയനായിരുന്നു.